സുധയുടെ ശിക്ഷണത്തിൽ ശ്രീഹരിക്ക് ഇരട്ടനേട്ടം 

Wednesday 31 December 2025 9:35 PM IST

കാസർകോട്: റവന്യു ജില്ലാ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് നിരവധി വിദ്യാർത്ഥികൾക്ക് സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ അവസരം ഒരുക്കിയത് നീലേശ്വരം കലാഞ്ജലി നൃത്തവിദ്യാലയം. കലാഞ്ജലി അദ്ധ്യാപിക സുധയുടെ ശിക്ഷണത്തിൽ ചായ്യോത്ത് ഗവ ഹയർ സെക്കൻഡറി സ്കൂളിലെ വി.കെ.ശ്രീഹരി ഹൈസ്‌കൂൾ വിഭാഗം കേരളനടനം, ഭരതനാട്യം എന്നിവയിൽ സംസ്ഥാനതല യോഗ്യത നേടി. ഓട്ടോ ഡ്രൈവർ പവിത്രന്റെയും സ്മിതയുടെയും മകനാണ്. രാജാസ് ഹയർ സെക്കൻഡറിയിലെ കെ.കെ.വൈഗ ഹൈസ്കൂൾ വിഭാഗം ഭരതനാട്യത്തിലും സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. യു.പി വിഭാഗത്തിൽ ചായ്യോത്ത് ജി.എച്ച്.എസ്.എസിലെ ആരാധ്യ പ്രശാന്ത് ഭരതനാട്യത്തിലും മേക്കാട്ട് ജി എച്ച്.എസ്.എസിലെ ശ്രീയ രതീഷ് കുച്ചുപ്പുടിയിലും ഒന്നാം സ്ഥാനം നേടിയിരുന്നു. കലാഞ്ജലിയിൽ നിന്ന് ആറു വിദ്യാർത്ഥികളാണ് മത്സരങ്ങളിൽ പങ്കെടുത്തത്.