മരത്താക്കരയിലും സീറ്റ് വിൽപന
Thursday 01 January 2026 12:00 AM IST
ഒല്ലൂർ: ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിലേക്ക് സീറ്റ് നൽകാമെന്ന് വ്യാമോഹിപ്പിച്ച് സീറ്റ് മറിച്ചു നൽകിയെന്ന് കോൺഗ്രസ് ഒല്ലൂർ ബ്ലോക്ക് മുൻ സെക്രട്ടറി ആരോപിച്ചു. ഒല്ലൂക്കര ബ്ലോക്കിലെ മരത്താക്കര ഡിവിഷനിൽ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ജോസ് കല്ലൂക്കാരന്റെ മകൾ റോജി ജോസിന്റെ പേരാണ് ഡി.സി.സി പുറത്തിറക്കിയ ആദ്യ പട്ടികയിൽ ഉണ്ടായിരുന്നത്. പിന്നീട് റോജിയുടെ പേര് പുതിയ ലിസ്റ്റിൽനിന്ന് ഒഴിവാക്കി മറ്റൊരു വ്യക്തിക്ക് സീറ്റ് നൽകിയെന്നാണ് ആരോപണം. റോജി ജോസ് മൂന്നുലക്ഷം രൂപ വാങ്ങിയതിനുശേഷമാണ് മത്സരത്തിൽ നിന്ന് പിൻവാങ്ങിയതെന്ന് കോൺഗ്രസ് പ്രവർത്തകർ പ്രചരിപ്പിച്ചെന്നും ആക്ഷേപമുണ്ട്. തങ്ങൾ പണം വാങ്ങിയില്ലെന്നും കോൺഗ്രസ് നേതൃത്വം വഞ്ചിച്ചെന്നും അവരുടെ നിർദേശപ്രകാരമാണ് പിൻമാറിയതെന്നും റോജി ജോസ് വ്യക്തമാക്കി.