ഗാന്ധിജിയുടെ പേര് ഭയക്കുന്നു
വടക്കാഞ്ചേരി : മഹാത്മാഗാന്ധിയുടെ പേരിനെ പോലും ഭയക്കുന്നവരാണ് കേന്ദ്രസർക്കാരെന്ന് എ.ഐ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് രാഗേഷ് കണിയാംപറമ്പിൽ. ദേശീയ തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കുക, കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധനയങ്ങൾ തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.ടി.യു.സി. വടക്കാഞ്ചേരി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതിയിൽ രാമന്റെ പേര് കുത്തി തിരുകി പുകമറ സൃഷ്ടിക്കുന്നു. കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുന്നതെന്നും ആരോപിച്ചു. എ.ഐ.ടി.യു.സി. മണ്ഡലം പ്രസിഡന്റ് എ.ആർ.ചന്ദ്രൻ അദ്ധ്യക്ഷനായി. പി.വി.സുധീർ,ശ്രുതി ലാലു, ഇ.എൻ. ശശി, ഷീല മോഹൻ,സി.വി. പൗലോസ്, എം.യു. കബീർ,എം. എ. വേലായുധൻ,സുനിൽ കുത്തേരി എന്നിവർ സംസാരിച്ചു.
പടം മഹാത്മ ഗാന്ധി ദേ ശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കണമെ ന്ന് ആവശ്യപെട്ട് എ.ഐ.ടി.യു സി . വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പോസ്റ്റ് ഓഫീസ് മാർച്ച് രാഗേഷ് കണിയാം പറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു.