ഭക്ഷണക്കമ്മിറ്റി യോഗം ചേർന്നു
Thursday 01 January 2026 12:00 AM IST
തൃശൂർ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് മുന്നോടിയായി ഭക്ഷണക്കമ്മിറ്റി ചെയർമാൻ സനീഷ്‌കുമാർ ജോസഫ് എം.എൽ.എയുടെയും കളക്ടർ അർജുൻ പാണ്ഡ്യന്റെയും നേതൃത്വത്തിൽ ഭക്ഷണക്കമ്മിറ്റി യോഗം ചേർന്നു. ജനുവരി 13 രാത്രി മുതൽ ഭക്ഷണം നൽകിത്തുടങ്ങാൻ യോഗം തീരുമാനിച്ചു. കലോത്സവത്തിന് ഭക്ഷണം പാചകം ചെയ്യുന്നതും നൽകുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തൃശൂർ കോർപറേഷൻ, ശുചിത്വമിഷൻ, വാട്ടർ അതോറിറ്റി, പൊലീസ്, ജില്ലാ മെഡിക്കൽ ഓഫീസ്, ഫുഡ് ആൻഡ് സേഫ്ടി, ഫയർ ആൻഡ് റെസ്‌ക്യൂ എന്നീ സംവിധാനങ്ങളെ പ്രയോജനപ്പെടുത്തി കാര്യക്ഷമമാക്കുന്നതിന് കളക്ടർ നിർദ്ദേശം നൽകി.
യോഗത്തിൽ ഭക്ഷണക്കമ്മിറ്റി കൺവീനർ സജു ജോർജ്, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ പി.എം. ബാലകൃഷ്ണൻ, ഡി.ജി.ഇ ഓഫീസ് പ്രതിനിധി സുനിൽകുമാർ, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.