ജില്ലാതല അവലോകനം യോഗം

Thursday 01 January 2026 12:00 AM IST

തൃശൂർ: വിവിധ വകുപ്പുകൾ വഴി നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലാതല അവലോകനം നടത്തുന്ന ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കോ- ഓർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ സാമ്പത്തിക വർഷത്തെ മൂന്നാം പാദ യോഗം ചേർന്നു. ബെന്നിബെഹനാൻ എം.പി അദ്ധ്യക്ഷനായി. കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ആമുഖ പ്രസംഗം നടത്തി. വിവിധ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്തു. പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് കളക്ടർ അറിയിച്ചു. മേയർ ഡോ. നിജി ജസ്റ്റിൻ, കേന്ദ്ര സഹമന്ത്രിയും ദിശ ചെയർപേഴ്‌സണുമായ സുരേഷ് ഗോപി എം.പിയുടെ പ്രതിനിധികൾ, ആർ.രാഹേഷ് കുമാർ, ടി.ജി. അബിജിത്, മുനിസിപ്പൽ ചെയർപേഴ്‌സൺമാർ, ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, മുനിസിപ്പാലിറ്റി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ, തുടങ്ങിയവർ പങ്കെടുത്തു.