വൈറലായി രാഷ്ട്രപതിയുടെ 'സന്താൾ പ്രാർത്ഥന'
Thursday 01 January 2026 12:17 PM IST
ന്യൂഡൽഹി: ഇന്ത്യയുടെ ഗോത്ര പൈതൃകത്തെ പ്രകീർത്തിച്ച് രാഷ‌്‌ട്രപതി ദ്രൗപദി മുർമു നടത്തിയ സന്താൾ പ്രാർത്ഥന വൈറൽ. ജംഷഡ്പൂരിൽ 22-ാമത് സന്താളി പാർസി മഹാസമ്മേളന, ഓൾ ചിക്കി ലിപി ശതാബ്ദി വാർഷികാഘോഷ ചടങ്ങിലെ പ്രസംഗത്തിന് മുമ്പായിരുന്നു ഗോത്ര മാതൃദേവതയായ ജാഹർ മാതാവിനെ പ്രീതിപ്പെടുത്താനുള്ള സന്താലി പ്രാർത്ഥന. മുർമുവിന്റെ മാതൃഭാഷ സന്താളിയാണ്.
സന്താൾ പാരമ്പര്യം അനുസരിച്ച് ലോകത്തിന്റെ സ്രഷ്‌ടാവും സംരക്ഷകയുമായ ജാഹർമാതാവിന്റെ അനുഗ്രഹം തേടിയുള്ള പ്രാർത്ഥനയാണിത്. പ്രാർത്ഥനയിൽ സാംസ്കാരിക വേരുകളെയും തദ്ദേശീയ പാരമ്പര്യങ്ങളെയും ആദരിക്കും. തുടർന്ന് നടത്തിയ പ്രസംഗത്തിൽ ഓൾ ചിക്കി ഭാഷ സന്താളി സ്വത്വത്തിന്റെ ശക്തമായ പ്രതീകമാണെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി.