വേരുകൾ തേടി അമരംകാവിലേക്ക്

Thursday 01 January 2026 1:40 AM IST

കോലാനി: കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം സപ്തദിന ക്യാമ്പിന്റെ ഭാഗമായി 'വേരുകൾ തേടി' എന്ന പേരിൽ നടത്തിയ പരിസ്ഥിതി പഠന പരിപാടി നടത്തി. കോലാനി അമരംകാവിൽ ഓർമ്മ മരം നട്ടുകൊണ്ട് നടത്തിയ പഠന - സന്ദർശന പരിപാടി സംസ്ഥാന വനമിത്ര അവാർഡ് ജേതാവ് എൻ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ലിജിയ ജോസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ വത്സമ്മ ജേക്കബ്, ആശ വി. ടോം, ദേവസ്വം ട്രഷറർ കെ.ബി. സുരേന്ദ്രനാഥ് എന്നിവർ ആശംസകൾ നേർന്നു. എൻ.എസ്.എസ് വോളണ്ടിയർ ലീഡർമാരായ ആന്റണി അനൂപ് സ്വാഗതവും മെറിൻ അൽഫോൻസ് സന്തോഷ് നന്ദിയും പറഞ്ഞു.