മുസ്തഫയുടെ മരണം: രണ്ടാം പ്രതി അറസ്റ്റിൽ

Thursday 01 January 2026 12:29 AM IST

ഗുരുവായൂർ: പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത കേസിലെ രണ്ടാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വല്ലൂർപടി സ്രാമ്പിക്കൽ ദിവേകിനെയാണ് (29) അറസ്റ്റ് ചെയ്തത്. പ്രതിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നതിനാൽ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു. കേസിലെ ഒന്നാംപ്രതി നെന്മിനി തൈവളപ്പിൽ പ്രഗിലേഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഗുരുവായൂരിലെ വ്യാപാരി നെന്മിനിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന കാവീട് സ്വദേശി മുസ്തഫ (മുത്തു 47) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ആത്മഹത്യാ പ്രേരണാ കുറ്റം, അമിത പലിശ ഈടാക്കൽ എന്നീ വകുപ്പുകൾ ചുമത്തി ഇരുവർക്കെതിരെയും കേസെടുത്തു. കഴിഞ്ഞ ഒക്ടോബർ പത്തിനാണ് മുസ്തഫ ആത്മഹത്യ ചെയ്തത്.