കരട് വോട്ടർ പട്ടിക: നിശാക്യാമ്പ്
Thursday 01 January 2026 8:32 AM IST
അമ്പലപ്പുഴ: എസ്.ഐ.ആർ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക ബൂത്ത് അടിസ്ഥാനത്തിൽ വെരിഫിക്കേഷൻ നടത്തുന്നതിനായി കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം നിശാ ക്യാമ്പ് സംഘടിപ്പിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹസൻ എം.പൈങ്ങാമഠം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി. ഉണ്ണികൃഷ്ണൻ പുത്തൻ മഠം അദ്ധ്യക്ഷനായി.എൽ.ലതാകുമാരി, ഷിഹാബ് പോളക്കുളം,പി.എ.കുഞ്ഞുമോൻ, വി.എം.സജി, ടി.കെ.പി. സലാഹുദ്ദീൻ,ഗീതാ മോഹൻദാസ്, അബ്ദുൽ ഹാദി, മോഹൻലാൽ.എം ,ജയ.സി , രശ്‌മി ഷാജി, മുംതാസ് സമീർ തുടങ്ങിയവർ സംസാരിച്ചു.