സായാഹ്ന ധർണ്ണ
Thursday 01 January 2026 8:40 AM IST
മാന്നാർ:കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ - തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ എഫ്.എസ്.ഇ.ടി.ഒ ചെങ്ങന്നൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി. മാന്നാർ ബസ്റ്റാൻഡിൽ നടത്തിയ ധർണ്ണ കെ.ജി.ഒ ജില്ലാസെക്രട്ടറിയറ്റ് അംഗം ആർ.രാജീവ് ഉദ്ഘാടനം ചെയ്തു.എഫ്.എസ്.ഇ.ടി.ഒ മേഖലാ പ്രസിഡന്റ് ബി.ബിന്ദു അദ്ധ്യക്ഷത വഹിച്ചു.എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ബൈജു പ്രസാദ്,ഏരിയ സെക്രട്ടറി സജുദേവ്.ജെ, ജോ.സെക്രട്ടറി സന്തോഷ് കുമാർ, കെ.ജി.ഒ.എ ജില്ല വൈസ് പ്രസിഡന്റ് ഡോ.എസ്.ശ്രീകല, അഡ്വ.എബി ഉമ്മൻ, വിപിൻ എന്നിവർ സംസാരിച്ചു.