പ്രതിഷേധവും പ്രകടനവും
Thursday 01 January 2026 8:40 AM IST
ആലപ്പുഴ: സർവീസ് പെൻഷൻകാരുടെയും കുടുംബ പെൻഷൻകാരുടെയും മെഡിസെപ്പിന്റെ പേരിൽ ഈടാക്കുന്ന പ്രതിമാസ തുക 500രൂപയ്ക്ക് പകരം 810 രൂപ പെൻഷനിൽ നിന്ന് ഡിസംബർ മാസം ഇടാക്കുകയും അതിനുശേഷം ജനുവരി എന്നു പറഞ്ഞ് ഉത്തരവിറക്കുകയും ചെയ്ത സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബി.ഹരിഹരൻ നായർ, ജില്ലാസെക്രട്ടറി എ.സലീം എന്നിവർ പ്രസ്താവനയിൽ അറിയിച്ചു. വീണ്ടും ഉത്തരവിറക്കി പെൻഷൻകാരെ വഞ്ചിക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് ജില്ലയിലെ എല്ലാ ട്രഷറികൾക്കും മുമ്പിലും പ്രതിഷേധവും പ്രകടനവും നടത്തുമെന്നും അറിയിച്ചു.