വിദേശയാത്രകളും അന്വേഷിക്കുന്നു: പോറ്റിയെപ്പറ്റി തെളിച്ചു പറയാതെ കടകംപള്ളി

Thursday 01 January 2026 1:41 AM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ കടകംപള്ളിയുടെ മറുപടിയിൽ മൊത്തം അവ്യക്തതയെന്ന് അന്വേഷണസംഘം.

പോറ്റിക്ക് സഹായം ചെയ്യണമെന്ന് അപേക്ഷയ്ക്ക് മുകളിലെഴുതിയത് സാധാരണ നടപടിക്രമമാണോയെന്നും സംശയമുണ്ട്. ബോർഡിന്റെ കാര്യങ്ങളിൽ മന്ത്രി ഇടപെടാറില്ലെന്ന മറുപടിയും തൃപ്തികരമല്ല. പോറ്റിയുമായുള്ള സാമ്പത്തികയിടപാടുകളെക്കുറിച്ചുള്ള മറുപടിയിലും വ്യക്തതയില്ല. പോറ്റിയുടെ മൊഴിയെടുത്തതിനു പിന്നാലെ കടകംപള്ളിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത് ഇക്കാരണങ്ങൾ കൊണ്ടാണ്.

എസ്.ഐ.ടിയുടെ മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ കടകംപള്ളി വികാരാധീനനായെന്നാണ് അറിയുന്നത്. സ്വർണക്കൊള്ളയിൽ തനിക്ക് അറിവും പങ്കുമില്ല. സ്വ‌ർണക്കള്ളനെന്ന് വിളിക്കരുത്. ആരോപണങ്ങൾ മാനസിക വിഷമമുണ്ടാക്കുന്നു. അന്വേഷണ സംഘം ഇക്കാര്യത്തിൽ വ്യക്തതവരുത്തണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു. പത്മകുമാറിന്റെയും വാസുവിന്റെയും മൊഴികളും പരിശോധിക്കും. മന്ത്രിയായിരിക്കെയുള്ള വിദേശ യാത്രാവിവരങ്ങളും ശേഖരിച്ചിട്ടാവും വീണ്ടും ചോദ്യം ചെയ്യൽ.

മന്ത്രിയായിരിക്കെയുള്ള വിദേശ യാത്രകൾ

 2017നവംബർ: ബ്രിട്ടൺ

 2018 മാർച്ച്: ജർമ്മിനി, ഫ്രാൻസ്, ഇറ്റലി

 2018 മാർച്ച്: വത്തിക്കാൻ

 2018 ഏപ്രിൽ: യു.എ.ഇ

 2018 ജൂലായ്: അമേരിക്ക

 2019 ജനുവരി: സ്പെയിൻ

 2019 ഫെബ്രുവരി: യു.എ.ഇ

 2019 ഏപ്രിൽ: യു.എ.ഇ

 209 മേയ്: യു.എ.ഇ

 2019 സെപ്തംബർ: കസാഖിസ്ഥാൻ

 2019 ഒക്ടോബർ: യു.എ.ഇ

 2019 ഒക്ടോബർ: ജപ്പാൻ

(വത്തിക്കാൻ,അമേരിക്ക, 2 വട്ടം യു.എ.ഇ യാത്രകൾ സ്വകാര്യാവശ്യത്തിന്)

 പോ​റ്റി,​ ​പ​ങ്ക​ജ് ​ഭ​ണ്ഡാ​രി,​ ​ഗോ​വ​ർ​ധൻ എ​ന്നി​വ​രെ​ ​ഒ​രു​മി​ച്ച് ​ചോ​ദ്യം​ചെ​യ്തു

​ശ​ബ​രി​മ​ല​ ​സ്വ​ർ​ണ്ണ​ക്കൊ​ള്ള​ ​കേ​സി​ൽ​ ​പ്ര​തി​ക​ളാ​യ​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​പോ​റ്റി,​ ​പ​ങ്ക​ജ് ​ഭ​ണ്ഡാ​രി,​ ​ഗോ​വ​ർ​ധ​ൻ​ ​എ​ന്നി​വ​രെ​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​ക​സ്റ്റ​ഡി​യി​ൽ​ ​വാ​ങ്ങി​ ​ഒ​രു​മി​ച്ചി​രു​ത്തി​ ​ചോ​ദ്യം​ ​ചെ​യ്തു. സ്മാ​ർ​ട്ട് ​ക്രി​യേ​ഷ​നി​ൽ​ ​വേ​ർ​തി​രി​ച്ച​ ​സ്വ​ർ​ണം​ ​ആ​ർ​ക്കൊ​ക്കെ​ ​ന​ൽ​കി​യെ​ന്ന​ ​വി​വ​രം​ ​കി​ട്ടി​യി​ട്ടു​ണ്ട്.​ ​മു​ൻ​ ​ദേ​വ​സ്വം​ ​മ​ന്ത്രി​ ​ക​ട​കം​പ​ള​ളി​ ​സു​രേ​ന്ദ്ര​ൻ​ ​ന​ൽ​കി​യ​ ​മൊ​ഴി​ക​ൾ​ ​സം​ബ​ന്ധി​ച്ച് ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​പോ​റ്റി​യി​ൽ​നി​ന്ന് ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​വ്യ​ക്ത​ത​ ​തേ​ടി​യി​ട്ടു​ണ്ട്.​ ​അ​തേ​സ​മ​യം​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ചോ​ദ്യം​ ​ചെ​യ്ത​ ​ത​മി​ഴ്‌​നാ​ട് ​സ്വ​ദേ​ശി​ക​ളാ​യ​ ​ഡി.​മ​ണി,​ ​ബാ​ല​മു​രു​ക​ൻ,​ ​ശ്രീ​കൃ​ഷ്ണ​ൻ​ ​എ​ന്നി​വ​ർ​ക്ക് ​ശ​ബ​രി​മ​ല​ ​സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി​ ​ബ​ന്ധ​മു​ണ്ടെ​ന്ന് ​സ്ഥി​രീ​ക​രി​ക്കു​ന്ന​ ​വി​വ​രം​ ​കി​ട്ടി​യി​ട്ടി​ല്ല.​ ​മ​ണി​യെ​ക്കു​റി​ച്ച് ​വി​വ​രം​ ​ന​ൽ​കി​യ​ ​പ്ര​വാ​സി​യെ​യോ​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​പോ​റ്റി​യെ​യോ​ ​ത​നി​ക്ക് ​അ​റി​യി​ല്ലെ​ന്ന് ​മ​ണി​ ​മൊ​ഴി​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ന് ​ഹാ​ജ​രാ​യ​ ​മ​റ്റൊ​രു​ ​ത​മി​ഴ്‌​നാ​ട് ​സ്വ​ദേ​ശി​ ​ശ്രീ​കൃ​ഷ്ണ​ൻ​ ​ഇ​റി​ഡി​യം​ ​ത​ട്ടി​പ്പ് ​കേ​സി​ലെ​ ​പ്ര​തി​യാ​ണ്.​ ​ഇ​ത്ത​ര​ത്തി​ൽ​ ​ഇ​യാ​ൾ​ ​പ​ല​രി​ൽ​ ​നി​ന്നും​ ​പ​ണം​ ​വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്നും​ ​വി​വ​രം​ ​ല​ഭി​ച്ചി​രു​ന്നു.​ ​ഇ​തി​നാ​യി​ ​ഈ​ ​സം​ഘം​ ​പ്ര​വാ​സി​ ​വ്യ​വ​സാ​യി​യെ​ ​സ​മീ​പി​ച്ചി​രു​ന്നോ​ ​എ​ന്നും​ ​പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

​അ​ടൂ​ർ​ ​പ്ര​കാ​ശി​നെ​ ​ചോ​ദ്യം​ ​ചെ​യ്തേ​ക്കും ശ​ബ​രി​മ​ല​ ​സ്വ​ർ​ണ്ണ​ക്കൊ​ള്ള​ ​കേ​സി​ൽ​ ​യു.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​അ​ടൂ​ർ​ ​പ്ര​കാ​ശി​നെ​ ​എ​സ്.​ഐ.​ടി​ ​ചോ​ദ്യം​ ​ചെ​യ്തേ​ക്കു​മെ​ന്ന് ​സൂ​ച​ന.​ ​മു​ഖ്യ​പ്ര​തി​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​പോ​റ്റി​യു​മാ​യു​ള്ള​ ​ബ​ന്ധ​ത്തി​ൽ​ ​വ്യ​ക്ത​ത​ ​വ​രു​ത്തു​ന്ന​തി​നാ​ണി​ത്.​ ​പോ​റ്റി​യും​ ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ളും​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​ഫോ​ട്ടോ​ക​ൾ​ ​സം​ബ​ന്ധി​ച്ച​ ​വി​വ​ര​ങ്ങ​ൾ​ ​ആ​രാ​യും.​ ​സോ​ണി​യ​ ​ഗാ​ന്ധി​യെ​ ​ഡ​ൽ​ഹി​യി​ൽ​ ​ക​ണ്ട​പ്പോ​ൾ​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​പോ​റ്റി​ക്കൊ​പ്പം​ ​അ​ടൂ​ർ​ ​പ്ര​കാ​ശും​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​എ​സ്.​ ​ഐ.​ ​ടി​ ​നോ​ട്ടീ​സ് ​കി​ട്ടി​യി​ട്ടി​ല്ലെ​ന്ന് ​അ​ടൂ​ർ​ ​പ്ര​കാ​ശ് ​പ്ര​തി​ക​രി​ച്ചു.