ഞമനേങ്ങാട് തണ്ടേങ്ങാട്ടിൽ മൂല ഭരദേവത ക്ഷേത്രത്തിൽ മോഷണം
Thursday 01 January 2026 12:47 AM IST
വടക്കേക്കാട്: ഞമനേങ്ങാട് തണ്ടേങ്ങാട്ടിൽ മൂല ഭരദേവത ക്ഷേത്രത്തിൽ മോഷണം. ശ്രീകോവിലിന്റെ വാതിൽ പൂട്ട് പൊളിച്ച് ബിംബത്തിൽ ചാർത്തിയ മൂന്ന് സ്വർണത്താലി കവർന്നു. ഇന്നലെ രാവിലെ വിളക്ക് വയ്ക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വടക്കേക്കാട് പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. ഒരു മാസം മുമ്പ് സമീപത്തുള്ള ഞമനേങ്ങാട് ശിവക്ഷേത്രം, ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെ ഭണ്ഡാരങ്ങളുടെ പൂട്ട് പൊളിച്ച് മോഷണം നടന്നിരുന്നു.