തണ്ണിമത്തൻ വിളവെടുപ്പ്
Thursday 01 January 2026 8:50 AM IST
തുറവൂർ : ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ വിദ്യാകോട്ടജിൽ ശ്രീകുമാരിയുടെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കർ പുരയിടത്തിൽ, കർഷകനും മുൻ സൈനികനുമായ നാളാട്ടിൽ വീട്ടിൽ സോജകുമാർ നടത്തിയ തണ്ണിമത്തൻ കൃഷിയുടെ വിളവെടുപ്പ് ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. വിനീത ഉദ്ഘാടനം ചെയ്തു. പാണാവള്ളി കൃഷി അസി. ഡയറക്ടർ ജ്യോത്സന, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിനേശ് കുമാർ, വാർഡ് മെമ്പർ സുജിത്, ജനപ്രതിനിധികളായ എ. ജയകൃഷ്ണൻ, അഞ്ജു, അസി.കൃഷി ഓഫീസർ ഷാജി, കൃഷി അസിസ്റ്റന്റ് കെ. പി. മനു, സജിമോൻ, ശ്രീകുമാരി എന്നിവർ പങ്കെടുത്തു.