‘പൂമ്പാറ്റക്കൂട്ടം’ സഹവാസ ക്യാമ്പ്

Thursday 01 January 2026 8:51 AM IST

തുറവൂർ : സമഗ്ര ശിക്ഷ കേരളം ആലപ്പുഴ, തുറവൂർ ബി.ആർ.സി.യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘പൂമ്പാറ്റക്കൂട്ടം’ ദ്വിദിന സഹവാസ ക്യാമ്പ് കോടംതുരുത്ത് ഗവ. വി.വി.എച്ച്.എസ്.എസിൽ ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്യാമള രവീന്ദ്രൻ, കുത്തിയതോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വിനീഷ്, പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ടി.വിക്രമൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹെലൻ കുഞ്ഞുകുഞ്ഞ്, സീനിയർ അദ്ധ്യാപിക വി.ബബിത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.