സ്നേഹക്കൂട്ടായ്മയും പുതുവത്സരാഘോഷവും
Thursday 01 January 2026 8:51 AM IST
മുഹമ്മ: പൊന്നാട് മുഹമ്മ അയ്യപ്പൻ സ്മാരകവായനശാലയിലെ ഗുരുവന്ദനം കൂട്ടായ്‌മയും ബാലവേദിയും എ.ബി വിലാസം സ്കൂളിലെ എൻ.എസ്.എസ് വോളണ്ടിയർമാരും ചേർന്ന് സ്നേഹക്കൂട്ടായ്മയും പുതുവത്സരാഘോഷവും സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ മെമ്പർ കെ.എസ്.ലാലിച്ചൻ ഉദ്ഘാടനം ചെയ്‌തു. ഗുരുവന്ദനം പ്രസിഡന്റ് പി.എൻ.ദാസൻ അധ്യക്ഷനായി. സുവർണ ബാജി, നയന, വി.എൻ.നടരാജൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
വായനശാല പ്രസിഡന്റ് കെ. എസ്. ഹരിദാസ്, കെ. ആർ. കവിത, സെക്രട്ടറി എൻ. എസ്. സജിമോൻ എന്നിവർ സംസാരിച്ചു.