ജോസ് കൊറ്റിലങ്ങാട്ട് അനുസ്മരണം

Thursday 01 January 2026 8:52 AM IST

പൂച്ചാക്കൽ : കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗവും കർഷക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന ജോസ് കൊറ്റിലങ്ങാട്ടിന്റെ ഒന്നാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു. സ്രാമ്പിൽ പള്ളി വികാരി ഫാ. വിനോദ് പ്ലാക്കിലിൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി സിറിയക് കാവിൽ അദ്ധ്യക്ഷത വഹിച്ചു. ടി. കെ. പ്രതുലചന്ദ്രൻ, പി.ടി.രാധാകൃഷ്ണൻ, ജോയി കൊച്ചുതറ, ബ്ലോക്ക് പഞ്ചായത്ത് അംഗം വിമൽ രവീന്ദ്രൻ, ബൈജു കടവൻ, ബെന്നി പാലക്കൻ, ജോസുകുട്ടി കരിയിൽ, സുനിൽ പാണാവള്ളി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.