ക്യാമ്പ് സംഘടിപ്പിച്ചു
Thursday 01 January 2026 12:09 AM IST
തൃശൂർ: ശാന്തിഗിരി ആശ്രമം തങ്ങാലൂർ ബ്രാഞ്ചിൽ ശാന്തിഗിരി ശാന്തിമഹിമ, ശാന്തിഗിരി ഗുരുമഹിമ തൃശൂർ ഏരിയയുടെ സംയുക്താഭിമുഖ്യത്തിൽ 'കാരുണ്യം 2025','സുകൃതം2025' ക്യാമ്പ് സംഘടിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ 'നശാ മുക്ത് യുവാ ഫൊർ വികസിത് ഭാരത്' ക്യാമ്പയിന്റെ ഭാഗമായ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും നടന്നു. എക്‌സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ജില്ലാ കോ ഓർഡിനേറ്റർ ഷഫീക്ക് യൂസഫ് ക്ലാസ് നയിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയുമെടുത്തു. 'നാരീ ശക്തി ഫൊർ വികസിത് ഭാരത്'' ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച 'ഷീ സ്റ്റാർട്ട്‌സ് വേൾഡ് ചേഞ്ചസ് ' എന്ന വനിതാ സംരംഭക സംവാദ സെഷൻ ഇളവരശി ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ആൻഡ് അശ്വതി ഹോട്ട് ചിപ്‌സ് സി.ഇ.ഒ ഡോ. ഇളവരശി പി ജയകാന്ത് നയിച്ചു.