സെന്റ് തോമസും ക്രൈസ്റ്റും മുന്നിൽ

Thursday 01 January 2026 12:10 AM IST

പെൺകുട്ടികളുടെ വിഭാഗത്തിൽ 20 പോയിന്റുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജാണ് മുന്നിൽ. മൂന്ന് സ്വർണവും ഒരു വെള്ളിയും രണ്ട് വെങ്കലവുമാണ് നേടിയത്. ആൺകുട്ടികളുടെ വിഭാഗത്തിൽ 24 പോയിന്റുമായി തൃശൂർ സെന്റ് തോമസ് കോളേജാണ് ഒന്നാമത്. മൂന്ന് വീതം സ്വർണവും വെള്ളിയുമാണ് നേട്ടം. പെൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂർ വിമല കോളേജ് (12 പോയിന്റ്), പാലക്കാട് മേഴ്‌സി കോളേജ് (7) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്. ആൺകുട്ടികളിൽ ക്രൈസ്റ്റ് കോളേജ് (15) രണ്ടാമത്തും ദേവഗിരി സെന്റ് ജോസഫ്‌സ് (5) മൂന്നാമത്തുമാണ്. ബുധനാഴ്ച 12 ഇനങ്ങളാണ് പൂർത്തിയായത്. വ്യാഴാഴ്ച 13 ഫൈനലുകളാണുള്ളത്.