ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പ് അട്ടിമറിച്ചത് കരുവന്നൂർ ലോബി

Thursday 01 January 2026 12:11 AM IST

വടക്കാഞ്ചേരി : ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ലീഗ് സ്വതന്ത്രനെ കൂട്ടുപിടിച്ച് കുതിരക്കച്ചവടം നടത്തിയത് കരുവന്നൂർ ലോബിയാണെന്ന് വള്ളത്തോൾ നഗർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഐ.ഷാനവാസ് ആരോപിച്ചു. കൂറുമാറിയ ജാഫർ മാസ്റ്റർക്ക് 50 ലക്ഷമാണ് നൽകിയത്. ഇതിനുള്ള തെളിവും ജാഫറിന്റെ ഓഡിയോ ക്ലിപ്പും ഷാനവാസ് പുറത്ത് വിട്ടു. ഇരുമുന്നണികൾക്കും ഏഴ് വീതം സീറ്റുകൾ ലഭിച്ച ഭരണസമിതിയിൽ വോട്ടെടുപ്പ് സമയത്ത് കയ്യബദ്ധം സംഭവിച്ചുവെന്ന ജാഫർ മാസ്റ്ററുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഷാനവാസ് ഡിജിറ്റൽ തെളിവുകൾ പുറത്ത് വിട്ടത്. നിയമപോരാട്ടം തുടരും. കുതിരക്കച്ചവടം ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുമെന്നും ഷാനവാസ് അറിയിച്ചു.