അഖിലേന്ത്യാ സഹകരണ വാരഘോഷം ഇന്ന്

Thursday 01 January 2026 12:55 AM IST

വൈക്കം: അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 3ന് സീതാറാം ഓഡിറ്റോറിയത്തിൽ താലൂക്ക് തല സമ്മേളനം നടത്തും. സി.കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ ടി.സി. വിനോദ് അദ്ധ്യക്ഷത വഹിക്കും. മോൻ ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. സേവനത്തിൽ മികവ് പുലർത്തിയ സഹകരണ സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ നൽകും. മികച്ച സഹകാരിയെ ആദരിക്കും. വിവിധ വിഷയങ്ങളിൽ നടത്തിയ മത്സരങ്ങളിൽ വിജയികളായ സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് അവാർഡുകളും നൽകും.