ക്രിമിനൽ പശ്ചാത്തലം മറച്ചുവച്ചാൽ ജാമ്യമില്ല: സുപ്രീംകോടതി
Thursday 01 January 2026 1:11 AM IST
ന്യൂഡൽഹി: ക്രിമിനൽ പശ്ചാത്തലം മറച്ചുവച്ച് ജാമ്യാപേക്ഷ സമർപ്പിക്കുന്നത് ജുഡിഷ്യൽ പ്രക്രിയയുടെ ദുരുപയോഗമാണെന്നും, അത്തരക്കാർക്ക് ജാമ്യം നൽകാനാകില്ലെന്നും വ്യക്തമാക്കി സുപ്രീംകോടതി. രാജസ്ഥാനിലെ കൊലപാതക കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിലപാട്. ക്രിമിനൽ പശ്ചാത്തലമില്ലെന്ന് കള്ളം പറഞ്ഞ് ജാമ്യം നേടാൻ ശ്രമിച്ച പ്രതിയുടെ ഹർജി, മെരിറ്റിൽ വാദം കേൾക്കാൻ പോലും അർഹമല്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം രാജസ്ഥാൻ സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.