പുതുവത്സര ആഘോഷം
Friday 02 January 2026 12:59 AM IST
വൈക്കം : വൈക്കം റോട്ടറി ക്ലബ്, കാഞ്ഞിരമറ്റം റോട്ടറി ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ പുതുവത്സര ക്രിസ്മസ് ആഘോഷം മുൻ അസിസ്റ്റന്റ് ഗവർണർ എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. നിമ്മി ജയിംസ് അദ്ധ്യക്ഷത വഹിച്ചു. ഇ. കെ. ലൂക്ക്,ജെയിംസ് പാലക്കൻ, ഷിജോ മാത്യു സാബു വർഗീസ്, ബോബി കുപ്ലിക്കാട്ട്, ജോർജ് മുരിക്കൻ, ഐജു ജേക്കബ്, വിനീഷ് മേനോൻജോർജ്ജ് വാരണാട്ട്, അഡ്വ.ഫ്രാൻസിസ് പുതുകുളങ്ങര, സജിത് സുഗതൻ, ജെസ്സി ജോഷി, റജീന ജോജി, ജയദേവൻ, മോൻസി, ഡോക്ടർ പാർവതി തുടങ്ങിയവർ നേതൃത്വം നൽകി. ക്ലബ് അംഗങ്ങളായിട്ടുള്ള 105 പേരുടെയും ഭവനങ്ങൾ സന്ദർശിച്ചു.