പച്ചക്കറിത്തൈ വിതരണം

Friday 02 January 2026 12:02 AM IST

വൈക്കം : സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി ഉദയനാപുരം ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന കർഷകർക്കുള്ള കൃഷി പരിശീലനവും പച്ചക്കറിത്തൈ വിതരണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജു ഉദ്ഘാടനം ചെയ്തു. രണ്ട് ലക്ഷം രൂപയാണ് സമഗ്ര പച്ചക്കറി കൃഷി വികസനത്തിന് ചെലവഴിക്കുന്നത്. വൈസ് പ്രസിഡന്റ് ബിന്ദു അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ സിജോ ജോസ് പദ്ധതി അവതരിപ്പിച്ചു. പി.വി.പുഷ്‌ക്കരൻ, ദീപേഷ് കൊടിയാട്, അധീഷ ഉദയകുമാർ, സാബു മാളിയേക്കൽ, പി. ഡി. ജോർജ്ജ്, വി. ബിൻസ്, പി. ആർ. ദേവലാൽ, സുമേഷ് കൊല്ലേരി എന്നിവർ പ്രസംഗിച്ചു.