മാർത്തോമ്മാ സഭ  വികസന സമ്മേളനം

Friday 02 January 2026 12:23 AM IST

കോട്ടയം : മാർത്തോമാ സഭ വികസന സംഘം കോട്ടയം കൊച്ചി ഭദ്രാസന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭദ്രാസന കൺവെൻഷനോട് അനുബന്ധിച്ച് 8 ന് വൈകിട്ട് 3.30 ന് കോട്ടയം എം.ടി സെമിനാരി ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽവികസന സമ്മേളനം നടത്തും. മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. മാർത്തോമാ സഭ കോട്ടയം, കൊച്ചി ഭദ്രാസന അദ്ധ്യക്ഷൻ താമസ് മാർ തിമഫെയോസ് എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിക്കും. ഭദ്രാസന സെക്രട്ടറി ഫാ.അലക്‌സ് എബ്രഹാം, വികസന സംഘം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.സജീവ് തോമസ്, ട്രഷറർ കോരാ കുര്യൻ,ജോസി കുര്യൻ എന്നിവർ പ്രസംഗിക്കും.