വ്യാപാരസ്ഥാപനത്തിൽ മോഷണം; പ്രതി പിടിയിൽ
Friday 02 January 2026 1:26 AM IST
കോലഞ്ചേരി: കോലഞ്ചേരിയിലെ വസ്ത്ര വ്യാപാരസ്ഥാപനത്തിൽ മോഷണം നടത്തിയ അന്യസംസ്ഥാനക്കാരൻ അറസ്റ്റിൽ. ലിസ ഫാഷൻ എന്ന കടയിൽ നിന്ന് ഒരു ലക്ഷത്തോളം രൂപ കവർന്ന അസാം സ്വദേശി റഷീദുൾ ഇസ്ലാം (26) ആണ് പുത്തൻകുരിശ് പൊലീസിന്റെ പിടിയിലായത്. മോഷണശേഷം കോതമംഗലം ഇരുമലപ്പടിയിൽ ആളില്ലാത്ത വീട്ടിൽ ഒളിച്ചുതാമസിച്ചിരുന്ന ഇയാളെ പൊലീസ് അതിസാഹസികമായി പിടികൂടുകയായിരുന്നു. ഡിവൈ.എസ്.പി വി.ടി. ഷാജന്റെ നേതൃത്വത്തിൽ പുത്തൻകുരിശ് ഇൻസ്പെക്ടർ ടി.എൽ. ജയൻ, സബ് ഇൻസ്പെക്ടർ ജിതിൻ കുമാർ, എസ്.ഐ ജി. ശശിധരൻ, എസ്.ഐ ബിജു ജോൺ, എ.എസ്.ഐ വി.എ. ഗിരീഷ്, എസ്.സി.പി.ഒമാരായ അഖിൽ, റിതേഷ്, സന്ദീപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.