വാത്സല്യം ചാരിറ്റി ഹോം സന്ദർശിച്ചു

Friday 02 January 2026 6:39 AM IST

കല്ലമ്പലം:ഞെക്കാട് വി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് ക്യാമ്പിന്റെ ഭാഗമായി 50 വിദ്യാർത്ഥികളും അദ്ധ്യാപകരും വർക്കല വാത്സല്യം ചാരിറ്റി ഹോം സന്ദർശിച്ചു. പ്രിൻസിപ്പൽ ഡോ.കെ.എസ് വികാസിന്റെ നേതൃത്വത്തിൽ അദ്ധ്യാപികമാരായ ധന്യ ബാലകൃഷ്ണൻ,സ്മിത ടി.എസ്, ഷൈൻ.ടി എന്നിവർ പങ്കെടുത്തു. സന്ദർശനത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു. ചാരിറ്റി ഹോം നിവാസികൾക്ക് ആഹാരവും മറ്റ് നിത്യോപയോഗ സാധനങ്ങളും നൽകി.