സെക്രട്ടേറിയറ്റ് ധർണ

Friday 02 January 2026 6:44 AM IST

തിരുവനന്തപുരം: മെഡിസെപ്പ് വാർഷിക പ്രീമിയം അടക്കമുള്ളവ ഏകപക്ഷീയമായി വർദ്ധിപ്പിച്ചതിനെതിരെ ഫെഡറേഷൻ ഒഫ് ഓൾ കേരള യൂണിവേഴ്സിറ്റി പെൻഷണേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണ മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസൻ ഉദ്ഘാടനം ചെയ്തു.കമ്പറ നാരായണൻ,കോട്ടാത്തല മോഹൻ,ബി.ശ്രീധരൻ നായർ,എ.അബ്ദുൾ കലാം,ബി.രാജ്മോഹൻ,ഡി.ശ്രീകുമാർ,എൻ.സതീശൻ,എ.ഷെറീഫ ഇല്യാസ്,എ.അബ്ദുൾ ഷുക്കൂർ എന്നിവർ സംസാരിച്ചു.