നെയ്യാറ്റിൻകര ലൈഫ് കെയർ ട്രസ്റ്റ്

Friday 02 January 2026 6:46 AM IST

നെയ്യാറ്റിൻകര:ലൈഫ് കെയർ ട്രസ്റ്റ് വാർഷികം നെയ്യാറ്റിൻകര നഗരസഭ വൈസ് ചെയർമാൻ കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു. അക്ഷയ കോംപ്ലക്സിലെ സുഗതകുമാരി സ്മൃതി മണ്ഡപത്തിൽ സംഘടിപ്പിച്ച വാർഷിക യോഗത്തിൽ നിലമേൽ വാർഡ് കൗൺസിലർ വി.എസ്.സജീവ്കുമാർ,മാനേജിംഗ് ട്രസ്റ്റി എം.ഷാജി,റോബർട്ട് ആൻ്റണി,മിനിരാധ തുടങ്ങിയവർ സംസാരിച്ചു. 200 പേർക്ക് ഭക്ഷ്യ കിറ്റുകളും ഭിന്നശേഷി സ്കോളർഷിപ്പും ധനസഹായവും വിതരണം ചെയ്തു. നെയ്യാറ്റിൻകര മണ്ഡലത്തിൽ പ്രവർത്തിച്ചുവരുന്ന മികച്ച ട്രസ്റ്റുകളിൽ ഒന്നാണ് ലൈഫ് കെയർ ഫൗണ്ടേഷൻ.