പരീക്ഷണങ്ങൾ വിജയം, രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ റെഡി; റൂട്ടും നിരക്കും ഇങ്ങനെ
ന്യൂഡൽഹി: യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസിന്റെ റൂട്ട് പ്രഖ്യാപിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വെെഷ്ണവാണ് റൂട്ട് വിവരങ്ങൾ പുറത്തുവിട്ടത്. ഗുവാഹത്തി - കൊൽക്കത്ത റൂട്ടിലായിരിക്കും ട്രെയിൻ ഓടുക. 15 - 20 ദിവസങ്ങൾക്കുള്ളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുമെന്നും അശ്വിനി വെെഷ്ണവ് ഇന്ന് നടന്ന വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വിജയകരമായ നിരവധി പരീക്ഷണങ്ങൾക്ക് ശേഷമാണ് വന്ദേഭാരത് സ്ലീപ്പർ സർവീസ് ആരംഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ പരീക്ഷണവും സർട്ടിഫിക്കേഷനും പൂർത്തിയായി. ആദ്യത്തെ നിർദ്ദിഷ്ട റൂട്ട് ഗുവാഹത്തി - കൊൽക്കത്തയാണ്. ഇത് വലിയ ഒരു നാഴികക്കല്ലാണ്. വന്ദേഭാരത് സ്ലീപ്പർ ലോകോത്തര സൗകര്യങ്ങളും മെച്ചപ്പെട്ട സുരക്ഷയും ദീർഘദൂര രാത്രി യാത്രകൾക്ക് ആധുനിക യാത്രാനുഭവവും പ്രദാനം ചെയ്യും. പുതിയ സർവീസ് ബിസിനസ് യാത്രക്കാർക്ക് മാത്രമല്ല രണ്ട് പ്രധാന നഗരങ്ങൾക്കിടയിൽ വേഗതയേറിയതും കൂടുതൽ വിശ്വസനീയവുമായ രാത്രികാലയാത്ര ആഗ്രഹിക്കുന്ന കുടുംബാംഗങ്ങൾക്കും വിദ്യാർത്ഥികൾക്കും വിനോദസഞ്ചാരികൾക്കും പ്രയോജനകരമാകും'- മന്ത്രി പറഞ്ഞു.
യാത്രാ നിരക്ക്
- ത്രീ - ടയർ എസി : ഏകദേശം 2,300 രൂപ
- ടൂ - ടയർ എസി: ഏകദേശം 3,000 രൂപ
- ഫസ്റ്റ് ക്ലാസ് എസി : ഏകദേശം 3,600 രൂപ
The first Vande Bharat sleeper train will run from Guwahati to Kolkata. Prime Minister Narendra Modi will flag off the train on this route in the coming days. The inauguration is expected to take place within the next 15-20 days, around January 17-18. The fare for the Vande… pic.twitter.com/ZBsqyY2rl9
— ANI (@ANI) January 1, 2026