ഹോട്ട് സ്റ്റൈലിഷ് ലുക്കിൽ പ്രഭാസ്; സ്‌പിരിറ്റ് ഫസ്റ്റ് ലുക്ക്
Friday 02 January 2026 6:30 AM IST
പ്രഭാസ് നായകനായി സന്ദീപ് റെഡ്ഡി വാംഗെ സംവിധാനം ചെയ്യുന്ന സ്‌പിരിറ്റ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഹോട്ട് ലുക്കിൽ തൃപ്‌തി ദിമ്രിക്കൊപ്പം പ്രഭാസിനെ ഫസ്റ്റ് ലുക്കിൽ കാണാം. അർജുൻ റെഡ്‌ഡി, കബീർ സിംഗ്, അനിമൽ തുടങ്ങി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സന്ദീപ് റെഡ്ഡി വാംഗെ ഡാർക്ക് ക്രൈം ത്രില്ലർ സ്വഭാവത്തിൽ ആണ് സ്‌പിരിറ്റ് ഒരുക്കുന്നത്. വിവേക് ഒബ്‌റോയ് ആണ് വില്ലൻ. സ്‌പിരിറ്റിന്റെ ടൈറ്റിൽ ടീസറിൽ പ്രഭാസ്, പ്രകാശ് രാജ് എന്നിവരുടെ ശബ്ദസാന്നിദ്ധ്യമുണ്ടായിരുന്നു.
ബാഹുബലി, സലാർ, കൽക്കി 2898എഡി തുടങ്ങിയ ചിത്രങ്ങളിലൂടെ രാജ്യത്തെ ഏറ്റവും വിലയേറിയ താരമായി മാറിയ പ്രഭാസ് സ്‌പിരിറ്റിലൂടെ രാജ്യാന്തര ശ്രദ്ധ നേടും എന്നാണ് പ്രതീക്ഷ . ഭൂഷൺ കുമാറിന്റെ ടി - സീരിസും, സന്ദീപ് റെഡ്‌ഡിയുടെ ഭദ്രകാളി പിക്‌ചേഴ്സും ചേർന്നാണ് നിർമ്മാണം.