കല്യാണ ചെലവിനായി മോഷണം; പാലക്കാട് വരൻ പിടിയിൽ
Thursday 01 January 2026 7:37 PM IST
മലപ്പുറം: കടകളിൽ മോഷണം നടത്തി നാട് വിടാനൊരുങ്ങിയ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. നാഗോൺ ജിയാബുർ ആണ് അറസ്റ്റിലായത്. കല്യാണ ചെലവിലേക്ക് പണം കണ്ടത്താനാണ് പ്രതി കടകളിൽ നിന്ന് മോഷണം നടത്തിയതെന്നാണ് റിപ്പോർട്ട്. മോഷണശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. സ്വദേശമായ അസമിലേക്ക് കടക്കാനായിരുന്നു പ്ലാൻ.
മലപ്പുറം അരീക്കോട് ബസ്റ്റാൻഡ് പരിസരത്തെ മൊബെെൽ ഷോപ്പ് അടക്കം നാല് കടകളിൽ നിന്നാണ് ഇയാൾ മോഷണം നടത്തിയത്. പൂട്ടുപൊളിച്ച് അകത്ത് കയറിയായിരുന്നു മോഷണം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 48 മണിക്കൂറിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജനുവരി എട്ടിന് പ്രതിയുടെ വിവാഹമാണ്. കല്യാണ ചെലവിലേക്ക് പണം കണ്ടെത്താൻ കൂടി വേണ്ടിയായിരുന്നു മോഷണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.