അവധിക്കാല ക്യാമ്പ്
Friday 02 January 2026 3:09 AM IST
ആറ്റിങ്ങൽ: അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്കായി ക്രിസ്മസ് അവധിക്കാല ക്യാമ്പ് ആരംഭിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം.പ്രദീപ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ആർ.എസ്.അനൂപ് അദ്ധ്യക്ഷത വഹിച്ചു.നഗരസഭ കൗൺസിലർ നയന അനീഷ്,എസ്.എം.സി ചെയർമാൻ ആർ. ചിത്രകുമാർ, ഹെഡ്മാസ്റ്റർ എസ്. ഷാജികുമാർ,പി.ടി.എ അംഗം ജാസ്മിൻ സമീർ,സ്റ്റാഫ് സെക്രട്ടറി ആർ.എസ്. ലിജിൻ, കമ്മ്യൂണിറ്റി പൊലീസ് ഓഫീസറായ സാബു നീലകണ്ഠൻ എന്നിവർ സംസാരിച്ചു. നഗരസഭ ചെയർമാനായി വീണ്ടും ചുമതലയേറ്റ എം.പ്രദീപിനെ സ്കൂളിനുവേണ്ടി ഹെഡ്മാസ്റ്റർ ആദരിച്ചു.ക്യാമ്പ് ഇന്ന് സമാപിക്കും.