ഉപവാസ സമരം
Friday 02 January 2026 3:09 AM IST
ആറ്റിങ്ങൽ : വിവിധ ആവശ്യങ്ങളുന്നയിച്ച് ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫൗണ്ടേഷൻ ആറ്റിങ്ങൽ മേഖലാ കമ്മിറ്റി ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നടത്തിയ സമരം ഐ.എൻ.ടി.യു.സി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ.വി.എസ്.അജിത് കുമാർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ഒാഡിറ്റ് കമ്മിറ്റി അംഗം ഡോ.വി.എസ്.ശ്യാംകുമാർ,കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് (ഐ.എൻ.ടി.യു.സി ),പ്രസിഡന്റ് വി.എം.വിനയൻ,സെക്രട്ടറി ടി.യു.രാജീവ് എന്നിവർ നേതൃത്വം നൽകി.കെ.എസ്.ആർ.ടി.സി പെൻഷണേഴ്സ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി ) ആറ്റിങ്ങൽ മേഖലാ പ്രസിഡന്റ് ഊരുപൊയ്ക അനിൽ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എസ്.ശ്രീരംഗൻ എന്നിവർ സംസാരിച്ചു.