ജനകീയ ക്യാമ്പയിന് മാന്നാറിൽ തുടക്കം
Friday 02 January 2026 12:32 AM IST
മാന്നാർ: മതിയായ വ്യായാമം, ആരോഗ്യ പരിപാലനം, ആരോഗ്യകരമായ ഭക്ഷണം ഇങ്ങനെ നാലു ഘടകങ്ങളെ അടിസ്ഥാനമാക്കി കേരളത്തിന്റ ആരോഗ്യം ഉറപ്പാക്കുന്ന 'ആരോഗ്യം ആനന്ദം വൈബ് 4 വെൽനെസ്' ജനകീയ ക്യാമ്പയിന് മാന്നാറിൽ തുടക്കമായി. മാന്നാർ പഞ്ചായത്ത് തല ഉദ്ഘാടനം മാന്നാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.കെ പ്രസാദ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.എ ലത അദ്ധ്യക്ഷയായി. ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷൈന നവാസ്, ജി.സുശീല കുമാരി, ശോഭന സന്തോഷ്, കെ.മായ, ശാന്തിനി ബാലകൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ റെജി എന്നിവർ സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിനു സ്വാഗതവും സൗമ്യ നന്ദിയും പറഞ്ഞു