മത്സ്യബന്ധന വല നശിച്ചു
Thursday 01 January 2026 8:33 PM IST
അമ്പലപ്പുഴ: കടലിൽ മത്സ്യബന്ധനത്തിനിടെ കണ്ടെയ്നറിൽ ഉടക്കി വല നശിച്ചു. നീർക്കുന്നം കൊച്ചീക്കാരൻ വീട്ടിൽ സലിന്റെ ഉടമസ്ഥതയിലുള്ള അവറാൻ എന്ന ലൈലാൻഡ് വള്ളത്തിന്റെ വലയാണ് നശിച്ചത്. 45ഓളം തൊഴിലാളികളുമായി തോട്ടപ്പള്ളി തുറമുഖത്തു നിന്ന് പോയ വള്ളത്തിലെ വലയാണ് കണ്ടെയ്നറിലുടക്കി നശിച്ചത്. വലയിലുണ്ടായിരുന്ന ഏകദേശം 6 ലക്ഷം രൂപ വില വരുന്ന മത്തിയും നഷ്ടപ്പെട്ടു. 7 ലക്ഷം രൂപയുടെ വലയും നശിച്ചു.