കേരളയാത്രക്ക് 14ന് സ്വീകരണം
Thursday 01 January 2026 8:34 PM IST
ആലപ്പുഴ: 'മനുഷ്യർക്കൊപ്പം' എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ നയിക്കുന്ന കേരളയാത്രക്ക് 14ന് വൈകിട്ട് നാലിന് കായംകുളം എൽമെക്‌സ് ഗ്രൗണ്ടിൽ സ്വീകരണം നൽകും. പത്തനംതിട്ട ജില്ലയിൽനിന്ന് ആലപ്പുഴയിലേക്ക് എത്തുന്ന യാത്രക്ക് വീകരണം ഒരുക്കാൻ കായംകുളം സോൺ കേന്ദ്രീകരിച്ച് പ്രാദേശിക സ്വാഗതസംഘം പ്രവർത്തിക്കുന്നുണ്ട്. വാർത്താസമ്മേളനത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം എ. ത്വാഹാ മുസലിയാർ, കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡന്റ് എച്ച്. അബ്ദുന്നാസിർ തങ്ങൾ, ജനറൽ സെക്രട്ടറി എസ്. നസീർ, എസ്.എസ്.എഫ് ജില്ലപ്രസിഡന്റ് അജ്മൽ ജൗഹരി, കെ.യു. ത്വാഹ, പി.എ.എം. അബ്ദുറഹ്മാൻ ദാരിമി എന്നിവർ പങ്കെടുത്തു.