ദ്വിദിന സഹവാസ ക്യാമ്പ് ആരംഭിച്ചു.
Thursday 01 January 2026 8:37 PM IST
അമ്പലപ്പുഴ: സമഗ്ര ശിക്ഷ കേരള അമ്പലപ്പുഴ ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കായുള്ള ദ്വിദിന സഹവാസ ക്യാമ്പ് ( കുട്ടി കൂടാരം) നീർക്കുന്നം എസ്.ഡി.വി ജി.യു.പി സ്കൂളിൽ ആരംഭിച്ചു .അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത സതീഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജീത്തു അദ്ധ്യക്ഷനായി. അമ്പലപ്പുഴ ബി.പി.സി. ജയകൃഷ്ണൻ എ. ജി സ്വാഗതവും സ്പെഷ്യൽ എഡ്യൂക്കേറ്റർ മഞ്ജു നന്ദിയും പറഞ്ഞു . പുന്നപ്ര ജ്യോതികുമാറും, അഖിലും നയിക്കുന്ന നാടൻപാട്ടോടുകൂടി ക്യാമ്പ് അവസാനിക്കും. ഇന്ന് പകൽ 3:30ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ. രാഹുൽ ഉദ്ഘാടനം ചെയ്യും.