വാർഷിക പൊതുയോഗം

Thursday 01 January 2026 8:38 PM IST

അമ്പലപ്പുഴ: ഇരട്ടക്കുളങ്ങര റസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും ക്രിസ്മസ് പുതുവൽസരാഘോഷവും അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. മനീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.ഹരിദാസ് അദ്ധ്യക്ഷനായി.അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് അംഗങ്ങളായ ഷഹനാ മജീദ്, ബിന്ദു ബൈജു എന്നിവരെ ആദരിച്ചു.സെക്രട്ടറി ആർ.വേണുക്കുട്ടൻ, വൈസ് പ്രസിഡന്റ് ഡോ: രാഖി രാജ്, ജോയിന്റ് സെക്രട്ടറി വേണുഗോപാൽ, ശരത് ബാബു, രാജശ്രീ ,ട്രഷറർ കെ. ഡി. രവികുമാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഒറ്റയാൾ നാടകം, കൈകൊട്ടിക്കളി, ഗാനമേള എന്നിവയും നടന്നു.