ട്രാഫിക് ബോധവൽക്കരണം
Thursday 01 January 2026 8:41 PM IST
മുഹമ്മ: മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡൻസ് പൊലീസ് കേഡറ്റും ആലപ്പുഴ ആർ.ടി.ഒ യും സംയുക്തമായി സംഘടിപ്പിച്ച ട്രാഫിക് ബോധവൽക്കരണ പരിപാടി യാത്രക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റി. ശുഭയാത്ര എന്ന ബാനറും റോഡ് സുരക്ഷാ സന്ദേശം വിളംബരം ചെയ്യുന്ന പ്ളക്കാർഡുമേന്തിയാണ് സ്കൂളിനു മുന്നിൽ പരിപാടി സംഘടിപ്പിച്ചത്.
നമുക്കൊന്നായി നമ്മുടെ റോഡ് സുരക്ഷിതമാക്കാം എന്ന തലക്കെട്ടിൽ ഉള്ള റോഡ് സുരക്ഷാ വിവരങ്ങളടങ്ങിയ ലഘുലേഖ ഇവർ വിതരണം ചെയ്തു. വാഹന യാത്രക്കാർക്ക് എസ്.പി.സി സുരക്ഷാ നിർദ്ദേശങ്ങൾ നൽകി.