സബ് ട്രഷറിക്ക് മുമ്പിൽ കെ.എസ്.എസ്.പി.എ ധർണ്ണ
Thursday 01 January 2026 8:45 PM IST
കാഞ്ഞങ്ങാട്: ഹൊസദുർഗ്ഗ് സബ്ട്രഷറിക്ക് മുമ്പിൽ കെ.എസ്.എസ്.പി.എ നിയോജകമണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധയോഗം സംസ്ഥാന കമ്മിറ്റി അംഗം സി.രത്നാകരൻ ഉൽഘാടനം ചെയ്തു പ്രസിഡന്റ് സി പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം സെക്രട്ടറി എൻ.കെ.ബാബുരാജ് സ്വാഗതവും കെ.കെ.ഹരിശ്ചന്ദ്രൻ നന്ദിയും പറഞ്ഞു വനിതാ ഫോറം സംസ്ഥാന സെക്രട്ടറി കെ.സരോജിനി, ജില്ലാ സെക്രട്ടറി കെ.പി.ബാലകൃഷ്ണൻ , കെ.കെ.രാജഗോപാലൻ , എ.കുഞ്ഞാമിന , കെ. കുഞ്ഞികൃഷ്ണൻ പെരിയ, പി.പി.ബാലകൃഷ്ണൻ, കെ.ബാലകൃഷ്ണൻ നായർ , കെ.പീതാംബരൻ വനിതാഫാറം നേതാക്കളായ തങ്കമണി എ,ആർ.ശ്യാമളാദേവി , മണ്ഡലം നേതാക്കളായ പി.ഗംഗാധരൻ, സി പി.കുഞ്ഞിനാരായണൻ നായർ എന്നിവർ സംസാരിച്ചു.