സഹവാസ ക്യാമ്പ് സമാപനം

Thursday 01 January 2026 8:49 PM IST

കാഞ്ഞങ്ങാട്: വേലാശ്വരം ഗവ. യു.പി. സ്കൂളിൽ നടന്നുവന്ന രാവണേശ്വരം ഗവ.ഹയർസെക്കൻഡറി സ്കൂൾ സപ്തദിന നാഷണൽ സർവീസ് സഹവാസ ക്യാമ്പിന് സമാപനമായി. സമാപന സമ്മേളനം അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി.തുളസി ഉദ്ഘാടനം ചെയ്തു. ദേശ നാഴിക പ്രാദേശിക ചരിത്രരേഖ പ്രകാശനവും പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. പൂന്തോട്ടത്തിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ.മഞ്ചിഷ നിർവഹിച്ചു. പി.വിനോദ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ.വി.സുകുമാരൻ, കെ.വി.സുനിൽകുമാർ, പ്രധാനാദ്ധ്യാപകൻ ടി.വിഷ്ണു നമ്പൂതിരി, വളണ്ടിയർ ലീഡർ കെ.എസ്. അമർനാഥ് എന്നിവർ സംസാരിച്ചു. ക്യാമ്പ് കോഡിനേറ്റർ സി അനീഷ് സ്വാഗതവും പ്രോഗ്രാം ഓഫീസർ ആർ.പ്രീതി നന്ദിയും പറഞ്ഞു. ക്യാമ്പിൽ മികച്ച വളണ്ടിയർമാരെ അനുമോദിച്ചു.