തൊഴിലുറപ്പ് സംരക്ഷണ സമരം
Thursday 01 January 2026 8:50 PM IST
ചെറുവത്തൂർ : മഹാത്മഗാന്ധി ദേശീയ ഗ്രാമിണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സർക്കാറിനെതിരെ ചെറുവത്തൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് സംരക്ഷണ ജാഥ സംഘടിപ്പിച്ചു. അച്ചാംതുരുത്തിയിൽ നിന്നും ആരംഭിച്ച് മടക്കരയിൽ സമാപിച്ചു. ജാഥ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി.എം.സുകുമാരന്റെ അദ്ധ്യക്ഷതയിൽ ഡി.സി സി ജനറൽ സെക്രട്ടറി കെ.വി.സുധാകരൻ ഉദ്ഘാടനം ചെയ്തു. ഒ.ഉണ്ണികൃഷ്ണൻ, സി ചിത്രാകരൻ, വി.വി.കൃഷ്ണൻ, കെ.മീര, എൻ.സി രാജു എന്നിവർ സംസാരിച്ചു. കെ.വി.കരുണാകരൻ സ്വാഗതവും ജയപ്രകാശ് മയിച്ച നന്ദിയും പറഞ്ഞു രാജ്രേൻ പയ്യടക്കത്ത്, എ.വി.വിനോദ് കുമാർ ടി.വി.ശ്രിജിത്ത്, സി വി.രാമചന്രൻ, വി.വി.സുനിത, എം.പ്രമീള, വി.സുകുമാരി മയിച്ച ബേബി കാരിയിൽ ,കെ. പി ശ്രിജ, തുടങ്ങിയവർ നേതൃത്വം നൽകി