യുവതരംഗ് ക്യാമ്പ് സമാപിച്ചു

Thursday 01 January 2026 8:53 PM IST

കാഞ്ഞങ്ങാട്: നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിച്ച 'യുവ തരംഗ' സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ക്യാമ്പിൽ വൈവിധ്യമാർന്ന സേവന-ബോധവൽക്കരണ പ്രവർത്തനങ്ങളാണ് അരങ്ങേറിയത്. ഹെറിറ്റേജ് പ്രൊജക്റ്റ്, സൈബർ സുരക്ഷ, റോഡ് സുരക്ഷ, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ നയിച്ച ക്ലാസ്സുകൾ, ഡിഷ് വാഷ് ലിക്വിഡ് നിർമ്മാണം, പച്ചക്കറി തോട്ടം നിർമ്മാണം, സ്കൂൾ കെട്ടിടം പെയിന്റ് ചെയ്യൽ തുടങ്ങിയ പ്രായോഗിക പരിശീലനങ്ങളും വളണ്ടിയർമാർക്ക് പുതിയ അനുഭവമായി. പരപ്പ ടൗൺ ശുചീകരണം, സ്കൂൾ മതിലിൽ ലഹരിക്കെതിരെയുള്ള ചുമർചിത്ര രചന, രക്തദാതാക്കളുടെ വിവരശേഖരണം എന്നിവ പൂർത്തിയാക്കി.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ എ.സുമലത, ഡോ.സി ജ്ഞാനേശ്വരി, കെ.സനോജ് ,​വളണ്ടിയർ സെക്രട്ടറിമാരായ വി.എസ്.മൃദുൽ, എം.ദേവപ്രിയ, എ.കെ.ഹരിത, വിവേക് ​​രാജ്, കെ.നീതുശ്രീ, ആർ.രഹന എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.