പുനർനിർമ്മിച്ച ക്ഷേത്ര പടിപ്പുര സമർപ്പിച്ചു
Thursday 01 January 2026 8:57 PM IST
ഏഴിലോട്:എടനാട് ശ്രീ കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രത്തിന്റെ പുനർനിർമ്മിച്ച പടിപ്പുര ക്ഷേത്രം തന്ത്രി കല്ലംവള്ളി ഇല്ലത്ത് മണികണ്ഠൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടന്നു. എടനാട് ശ്രീ തിരുവർക്കാട് ഭഗവതിക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവ കമ്മിറ്റിയുടെ യു.എ.ഇ പ്രവാസി കൂട്ടായ്മയായ പടിപ്പുര 2027ആണ് പടിപ്പുര നിർമ്മിച്ചത്. സമർപ്പണചടങ്ങിൽ ക്ഷേത്രം കാരണവൻമാർ, ആചാരക്കാർ, ക്ഷേത്രാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.പടിപ്പുര 2027 കൂട്ടായ്മ പ്രസിഡന്റ് ഇരിയലത്ത് രാജൻ പെരുങ്കളിയാട്ട മഹോത്സവ കമ്മിറ്റി ചെയർമാൻ തെക്കടവൻ ജനാർദ്ദനൻ, കൺവീനർ വിജയൻ അടുക്കാടൻ, ക്ഷേത്രം പ്രസിഡന്റ് സുനിൽകുമാർ മുത്തത്ത്യൻ, സെക്രട്ടറി എടിച്ചേരി സുരേശൻ, പ്രവാസി കൂട്ടായ്മ സെക്രട്ടറി വിനോദ് കുന്നുമ്മൽ, കോഓർഡിനേറ്റർ ഇടവലത്ത് സുരേഷ് തുടങ്ങിയവർ സംസാരിച്ചു.