അങ്കണവാടിയിലേക്ക് പുതുവത്സര സമ്മാനം

Friday 02 January 2026 12:00 AM IST

തൃപ്രയാർ: വാർഡ് മെമ്പറുടെ നേതൃത്വത്തിൽ നാട്ടിക പഞ്ചായത്ത് നാലാം വാർഡിലെ 64-ാം നമ്പർ അങ്കണവാടിയിലേക്ക് പുതുവത്സര സമ്മാനമായി കസേരകളും കുട്ടികൾക്ക് കളിയുപകരണങ്ങളും നൽകി. നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി.വിനു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.എം.സിദ്ദിഖ് അദ്ധ്യക്ഷനായി. എം.എ.ആരിഫ്, പത്മകോമളം എങ്ങൂർ എന്നിവർ മുഖ്യാതിഥികളായിരുന്നു. പി.കെ. ശശികല, ജയപ്രകാശ് വെള്ളാഞ്ചേരി, നൈസി നിധിൻ, കദീജ അബൂബക്കർ എന്നിവർ പങ്കെടുത്തു.