തിരുവാതിര മഹോത്സവം
Friday 02 January 2026 12:00 AM IST
ചാലക്കുടി: കുണ്ടുകുഴിപ്പാടം കുറ്റിച്ചിറ ശ്രീഅന്നപൂർണ്ണേശ്വരി ശ്രീഭദ്രകാളി മഹാക്ഷേത്രത്തിൽ ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തിൽ തിരുവാതിര മഹോത്സവവും എട്ടങ്ങാടി നിവേദ്യ സമർപ്പണവും ഇന്ന് നടക്കും. വൈകിട്ട് 6.30ന് ദീപാരാധന, 7.30ന് ശ്രീപാർവതി പരമേശ്വര വിശേഷാൽ പൂജയും എട്ടങ്ങാടി നിവേദ്യ സമർപ്പണവും തുടർന്ന് പുഷ്പാഭിഷേകം, തിരുവാതിരകളി, ഊഞ്ഞാലാട്ടം എന്നിവ നടക്കും. രാത്രി 12.05ന് പാതിരാപ്പൂചൂടൽ, 12.30ന് ക്ഷേത്രക്കുളത്തിൽ തുടിച്ചുകുളി. മേൽശാന്തി അനൂപ് എടത്താടൻ മുഖ്യകാർമ്മികത്വം വഹിക്കും. പ്രസിഡന്റ് ടി.കെ.മനോഹരൻ, സെക്രട്ടറി കെ.വി.അജയൻ, മാതൃസമിതി പ്രസിഡന്റ് രാജി ബിനേഷ്, സെക്രട്ടറി സീന സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകും.