ഈ ഇല മാത്രം മതി; ഇനി വീടിന്റെ പരിസരത്ത് പോലും പാറ്റ വരില്ല
പാറ്റ ശല്യം കാരണം പൊറുതിമുട്ടുന്നവർ നിരവധിയാണ്. വീട് എത്ര തന്നെ വൃത്തിയായി സൂക്ഷിച്ചാലും പാറ്റകൾ നുഴഞ്ഞുകയറി ഭക്ഷണ സാധനങ്ങളിൽ വന്നിരിക്കുന്നു. പാറ്റകൾ മൂലമുണ്ടാവുന്ന രോഗങ്ങളും നിരവധിയാണ്. അതിനാൽ പാറ്റയെ എങ്ങനെയും തുരത്താനാണ് എല്ലാവരും നോക്കുന്നത്.
മാർക്കറ്റിൽ കിട്ടുന്ന പല കെമിക്കൽ വസ്തുക്കളും ഇതിനെ തുരത്താൻ ആളുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവ വീട്ടിലുള്ളവർക്ക് ദോഷം ചെയ്യും. പ്രകൃതിദത്തമായി തന്നെ നമുക്ക് പാറ്റയെ തുരത്താം. അത് എങ്ങനെയെന്ന് നോക്കിയാലോ?
വെള്ളരിയുടെ തൊലി
പാറ്റകളെ അടുക്കളയിൽ നിന്ന് അകറ്റാൻ വെള്ളരിയുടെ തൊലി നല്ലതാണെന്ന് പറയപ്പെടുന്നു. വെള്ളരി തൊലി കഷ്ണങ്ങളാക്കി പാറ്റകൾ വരുന്ന സ്ഥലങ്ങളിൽ വയ്ക്കുക. ഇതിന്റെ രൂക്ഷഗന്ധം പാറ്റകളെ അകറ്റാൻ സഹായിക്കും. ഉണങ്ങിയ തൊലികൾ ഇടയ്ക്കിടെ മാറ്റി പുതിയത് വയ്ക്കാൻ ഓർക്കുക.
വഴനയില
പാറ്റയെ തുരത്താൻ വളരെ നല്ലതാണ് വഴനയില. വഴനയിലയുടെ രൂക്ഷ ഗന്ധം പാറ്റകൾക്ക് ഇഷ്ടമല്ല. വഴയനയില പൊടിച്ച് പാറ്റ ശല്യമുള്ള സ്ഥലങ്ങളിൽ വിതറുകയോ അല്ലെങ്കിൽ ഉണങ്ങിയ ഇവ ഇവിടെ വയ്ക്കുകയോ ചെയ്യാം.
ബോറിക് സോഡ
എളുപ്പത്തിൽ പാറ്റയെ തുരത്താൻ ബോറിക് സോഡ വളരെ നല്ലതാണ്. ചെറിയൊരു പാത്രത്തിൽ ഒരേയളവിൽ ബോറിക് സോഡയും പൊടിച്ചെടുത്ത പഞ്ചസാരയും ചേർക്കണം. ശേഷം ഇത് പാറ്റ വരാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിലും അടുക്കളയുടെ കോണിലും വിതറി കൊടുക്കുക.