ഡോക്യുമെന്ററി പ്രദർശനം
Friday 02 January 2026 12:00 AM IST
തൃശൂർ : നാട്യശാസ്ത്രത്തിന് അഭിനവഗുപ്തൻ രചിച്ച അഭിനവഭാരതി എന്ന വ്യാഖ്യാനത്തെ അവംലബിച്ച് രൂപപ്പെടുത്തിയ രസനിഷ്പത്തി ഡോക്യുമെന്ററി പ്രദർശനം നാളെ കൈരളി ശ്രീ തിയറ്ററിൽ നടക്കുമെന്ന് അണിയറ പ്രവർത്തകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 65 മിനിറ്റ് ദൈർഘ്യമുള്ളതാണ് ഡോക്യുമെന്ററി. നിർമ്മാണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് കെ.എം.ഹരീഷാണ്. കെ.എം.എസ് നമ്പൂതിരിപ്പാടിന്റേതാണ് ആശയം. മാനേഷ് മാധവനാണ് ഛായഗ്രഹണം നിർവഹിച്ചത്. നാളെ രാവിലെ എട്ടരയ്ക്ക് നടക്കുന്ന പ്രദർശനത്തിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി, മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ, ശിവൻ നമ്പൂതിരി എന്നിവർ പങ്കെടുക്കുമെന്ന് കെ.എം.ഹരീഷ്, നർമ്മദ വാസുദേവൻ, തൃനേത്രൻ എന്നിവർ പങ്കെടുത്തു.