യൂത്ത് കോൺഗ്രസ് പരാതി നൽകി
Friday 02 January 2026 12:00 AM IST
വടക്കാഞ്ചേരി: ഇന്ന് നറുക്കെടുക്കുന്ന സംസ്ഥാന സർക്കാരിന്റെ സുവർണ കേരളം ലോട്ടറി ടിക്കറ്റുകളിൽ ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് രംഗത്ത്. തെക്കുംകര മണ്ഡലം പ്രസിഡന്റ് അനീഷ് കണ്ടംമാട്ടിൽ സംസ്ഥാന, ജില്ലാ പൊലീസ് മേധാവിമാർക്ക് പരാതി നൽകി. ധനകാര്യ വകുപ്പ് സെക്രട്ടറി, ലോട്ടറി വകുപ്പ്, ധനകാര്യമന്ത്രി എന്നിവർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. സമൂഹത്തിൽ സംഘർഷം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് നടന്നതെന്ന് പരതായിൽ പറയുന്നു. ടിക്കറ്റുകൾ പിൻവലിച്ച് വിശ്വാസികളുടെ മനോവേദന ഇല്ലാതാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. പൊലീസ് നിസംഗത തുടർന്നാൽ നിയമനടപടി സ്വീകരിക്കുമെന്നും അനീഷ് അറിയിച്ചു.